കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലാസന്ധ്യ: ഫെബ്രു: 25-ന്:

Spread the love

സ്വന്തം ലേഖകൻ

കുമരകം: കുമരകത്തിന്റെ ചരിത്രം പേറുന്ന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കലാമേള ഒരുങ്ങുന്നു.

ഒട്ടേറെ മികച്ച പ്രതിഭകളെ വാർത്തെടുത്ത കുമരകത്തിന്റെ മണ്ണിൽ 106 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ കലാമേള 20024 ഫെബ്രുവരി 25 വൈകുന്നേരം 3 മണി മുതൽ സ്കൂൾ അങ്കണത്തിൽ അരങ്ങേറുകയാണ്. ഇതിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ചെരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്റാണ്ടിന്റെ പഴക്കമേറുന്ന കുമരകത്തെ ഏക വിദ്യാലയമാണിത്.

പ്രതിഭാധനരായ ഒട്ടേറെ പ്രതിഭകൾക്ക് മികവ് തെളിയിക്കാൻ സ്കൂളിനായിട്ടുണ്ട്.
മികവേറുന്ന ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ
എന്നും കുമരകത്തിന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന സ്കൂളിന്റെ കലാപരിപാടിയിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

പിടിഎയുടെ മികച്ച പ്രവർത്തനങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂളിന് എന്നും ശക്തിയുക്തമായ പിന്തുണയുമായി രക്ഷകർത്താക്കൾ മുന്നോട്ടു നിൽക്കുമ്പോൾസ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയരുന്നു.
പൂർവ്വ പിടിഎ പ്രസിഡണ്ട് മാരുടെ സംഗമവും ഇതിനോടൊപ്പം നടത്തുന്നുണ്ട്.