കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും കലാമേളയും ജനുവരി 10 – ന്: രാഹുൽ കൊച്ചാപ്പിയും സംഘവും നാടൻപാട്ട് ഉത്സവം അവതരിപ്പിക്കും.
കുമരകം : ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും കലാമേളയും സംഘടിപ്പിക്കുന്നു.
വൈബവം 2025 വൈബ് @ കുമരകം എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടി ജനുവരി 10 നാണ് അരങ്ങേറുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു പ്രതിഭകളെ ആദരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും പൂർവ്വ
വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ അരങ്ങേറും. വൈകുന്നേരം 3 മുതൽ രാഹുൽ കൊച്ചാപ്പിയും സംഘവും നാടൻപാട്ട് ഉത്സവം അവതരിപ്പിക്കും.
Third Eye News Live
0