കുമരകം ഗ്രാമപഞ്ചായത്ത് ക്ഷീര വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി;വിതരണോദ്ഘാടനം അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാ സാബു നിർവഹിച്ചു.

Spread the love

കുമരകം: കുമരകം ഗ്രാമപഞ്ചായത്ത് ക്ഷീര വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് കുമരകത്ത് തുടക്കമായി.

പദ്ധതിയുടെ വിതരണോദ്ഘാടനം അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാ സാബു നിർവഹിച്ചു. ചടങ്ങിൽ സംഘം പ്രസിഡന്റ്‌ കെ എസ് സലിമോൻ അധ്യക്ഷത വഹിച്ചു.

ഡയറിഫാം ഇൻസ്ട്രക്ടർ രശ്മിമോൾ എസ് പദ്ധതി വിശദീകരണം നടത്തി. കുമരകം ക്ഷീരസംഘം പ്രസിഡൻ്റ് ബൈജു, ജോയി ചമ്പക്കുളം,കുമരകം ക്ഷീരസംഘം സെക്രട്ടറി ദീപ അഭിലാഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടിപ്പീടിക ക്ഷീരസംഘം സെക്രട്ടറി സുനിത എം സ്വാഗതവും ഭരണ സമിതിയംഗം രജിമോൻ വട്ടപ്പാറ കൃതജ്ഞതയും പറഞ്ഞു. സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.