കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ പിടിഎ പ്രസിഡൻ്റുമാരുടെ സംഗമം: ഫെബ്രുവരി 14 ന്
സ്വന്തം ലേഖകൻ
കുമരകം: പൂർവ വിദ്യാർത്ഥി സംഗമം കഴിഞ്ഞു. ഇനി പൂർവ്വ പി ടി എ പ്രസിഡന്റുമാരുടെ സംഗമം. 106 വർഷം പിന്നിട്ട കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മുൻ പിടി എ പ്രസിഡന്റുമാരുടെ സംഗമം സംഘടിപ്പിക്കുന്നത്.
സ്കൂൾവാർഷികം കഴിഞ്ഞ ദിവസം വളരെ ആഘോഷപൂർവ്വം നടത്തി ഇതിന്റെ ഭാഗമായി മെയ് മാസം നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ആലോചനയോഗവും നടന്നു. ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിക്കുകയും വിവിധ ബാച്ചുകളുടെ സംഗമം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ഉണ്ടായി.
മികവാർന്ന പ്രവർത്തനങ്ങളിലൂടെ 106 വർഷങ്ങൾ പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിന് തിളക്കം സൃഷ്ടിച്ചതിൽ ഒട്ടേറെ പിടിഎ പ്രസിഡൻ്റുമാർക്ക് പങ്കുണ്ട്. ചെറുതല്ലാത്ത സംഭാവനകൾ നൽകിയ നമ്മുടെ സ്കൂളിലെ പിടിഎ പ്രസിഡന്റുമാരായിരുന്ന എല്ലാ മഹത് വ്യക്തികളുടെയും സംഗമം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും പിന്താങ്ങലുകളും അത്യാവശ്യമാണ് മുൻകാലങ്ങളിൽ സ്കൂളിൽ ഉണ്ടായിരുന്ന എല്ലാ പിടിഎ പ്രസിഡന്റുമാരും ഫെബ്രുവരി 14 ന് വൈകുന്നേരം നാലിന് നടക്കുന്ന സംഗമത്തിൽ എത്തിച്ചേരണമെന്ന്
സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group