കുമരകം ഗവണ്മെന്റ് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനം രാവിലെ 7 മുതൽ ആരംഭിക്കണമെന്ന് എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു: 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു

Spread the love

കോട്ടയം: കുമരകം ഗവണ്മെന്റ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എം.ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സമിതി

യോഗത്തിലാണ് ആവശ്യം ഉയർന്നത്. ലാബിന്റെ പ്രവർത്തനം രാവിലെ 7 മുതൽ ആരംഭിക്കുക. എലിപ്പനി, തൈറോയിഡ് ടെസ്റ്റുകൾ ആശുപത്രി ലാബിൽ ചെയ്യുക. ഫാർമസിയിൽ ഒരാളെ കൂടി

നിയമിച്ചു ജീവിത ശൈലി രോഗങ്ങളുടെ മരുന്നുകൾ വിതരണം ചെയ്യുന്നതിന് കൂടുതൽ സമയം ഉറപ്പാക്കുക. 24 മണിക്കൂർ ഡോക്ടറെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടങ്ങിയ കാര്യങ്ങളാണ് വികസന സമിതി യോഗത്തിൽ ആവശ്യമായി ഉയർന്നത്. എച്ച്എംസി അംഗങ്ങളായ ടോണി കുമരകം, കെ.ആർ.ഷിബു, വി.ജി.അജയൻ, പുഷ്കരൻ കുന്നത്തുച്ചിറ, ദിവ്യ

ദാമോദരൻ, രഘുനാഥ് അകവൂർ എന്നിവരാണ് വികസന സമിതി യോഗത്തിൽ ആവശ്യങ്ങൾ ഉന്നയിച്ചത്.