ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി നാളെ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു: കുമരകത്ത് നടത്തുന്ന സൈക്കിൾ റാലിക്ക് നേതൃത്വം നൽകുന്നത് ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആന്റ് റിസോർട്സ്

Spread the love

കുമരകം: ലോക ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി കുമരകത്തെ റിസോർട്സിന്റെ സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആന്റ് റിസോർട്സിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.

ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 രാവിലെ 8.00 ന് കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും ആരംഭിക്കുന്ന സൈക്കിൾ റാലി കുമരകംഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്നു കവണാറ്റിൻകര ടൂറിസം ഓഫീസിനു സമീപം റാലി എത്തിച്ചേരും. കുമരകത്തെ റിസോർട്ടുകളുടെ സംഘടനയായ ചെമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആന്റ് റിസോർട്സിന്റെ നേതൃത്വത്തിൽ സംഘടി പ്പിക്കുന്ന സൈക്കിൾ റാലിയിൽ കുമരകത്തെ ഹോട്ടലുകളുടെ പ്രതിനിധികളോടൊപ്പം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും അധ്യാപകരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുസ്ഥിരമായ മാറ്റത്തിലൂന്നിയ ടൂറിസം എന്ന സന്ദേശമാണ് ഇത്തവണ ദിനാഘോഷങ്ങളുടെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നത്. സംഘടനയുടെ ഭാരവാഹികളായ അഡ്വ.സലിംദാസ് ഇല്ലിക്കളം മനോജ്‌കുമാർ, ജീന ജേക്കബ്, എബ്രഹാം മാത്യു, കെ. ജി. ബിനു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.