
കോട്ടയം:കുമ്മനത്ത് രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി.
പിതാവും അതിഥി തൊഴിലാളിയുമായ ആസ്സാം സ്വദേശി കുദ്ദൂസ് അലി, ( 25) കുഞ്ഞിനെ 50000/- രൂപക്ക് വാങ്ങാൻ ശ്രമിച്ച അതിഥി തൊഴിലാളികളും ഉത്തർപ്രദേശ് സ്വദേശികളുമായ മോഹ്ദ് ദാനിഷ് ഖാൻ, (32), അർമാൻ, (31), എന്നിവരാണ് കുമരകം പോലീസിന്റെ പിടിയിലായത്.
കുമരകം എസ് എച്ച്.ഓ ഷിജി.കെ യുടെ നേതൃത്വത്തിൽ എസ്.ഐ ബസന്ത് ഒ.ആർ, എ.എസ്.ഐ മാരായ റോയി , ബൈജു, ജോസ്,എസ്.സി.പി.ഓ സജയകുമാർ സി.പി.ഓ മാരായ സുമോദ്, ജിജോഷ്, അനീഷ്എ.എസ് എന്നിവർ ചേർന്ന് പ്രതികളെ കുമരകം, ഇല്ലിക്കൽ ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


