പൊതു ശൗചാലയം അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ചും ആശാവർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോൺഗ്രസ് പ്രവർത്തകർ കുമരകം പഞ്ചായത്ത് പടിക്കൽ ധർണ നടത്തി

Spread the love

കുമരകം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച പൊതു ശൗചാലയം ഫലകത്തിൽ പേര് വയ്ക്കുന്നതിനു വേണ്ടി മാത്രമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് എന്ന് ആരോപിച്ചും സംസ്ഥാന സർക്കാരിന്റെ ആശാവർക്കർമാരോടുള്ള അവഗണനയിൽ

video
play-sharp-fill

പ്രതിഷേധിച്ചും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ജെ.സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന

യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് മുൻ മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ ഡിസിസി അംഗം സക്കീർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങംപള്ളി, എ.വി.തോമസ് ആര്യപള്ളി, വി.എസ്.പ്രദീപ്കുമാർ, ശശീന്ദ്രൻ പി.എ, കൊച്ചുമോൻ പൗലോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ചാണ്ടി മണലേൽ, സുരേന്ദ്രൻ പി.എ, വത്സമ്മ

തങ്കപ്പൻ, ഉഷ സോമൻ, ഗ്രേസി ബാബു, സോണിയ സോണി, ലില്ലമ്മ മാത്യു, ബാബു കരീത്ര, മത്തച്ഛൻ മറുതാച്ചിക്കൽ, മണിക്കുട്ടൻ, ബിനു തൈത്തറ, പൗലോച്ചൻ, പഞ്ചായത്തംഗങ്ങളായ അഡ്വക്കേറ്റ് പി.കെ.മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യാ ദാമോദരൻ എന്നിവർ സംസാരിച്ചു.