കുമരകം ​ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ 22 മുതൽ 25 വരെ: 22 – ന് വൈകുന്നേരം 7.30 ന് ഇടവക ജനങ്ങൾ ഒരുക്കുന്ന ബൈബിൾ നാടകം – “സെന്റ്. തോമസ് “

Spread the love

കുമരകം:രണ്ടാം കലുങ്കിന് സമീപമുള്ള ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കും. 22-ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ: തോമസ് പാറത്താനം കൊടിയേറ്റും

video
play-sharp-fill

തുടർന്ന് വി. കുർബാനയും കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും. വൈകുന്നേരം 7.30 ന് ഇടവക ജനങ്ങൾ ഒരുക്കുന്ന ബൈബിൾ നാടകം – “സെന്റ്. തോമസ് ” .23ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന – റവ .ഫാ. ജോജോ അത്തിക്കളം, പൂർവീക സ്മൃതി. 24 – ന് രാവിലെ എട്ടിന് ഭവനങ്ങളിലേക്കുള്ള കഴുന്ന് പ്രദക്ഷിണം ആരിക്കും.

വൈകുന്നേരം അഞ്ചിന് വി. കുർബാന ഫാ. പയസ് പായിക്കാട്ടു മറ്റത്തിൽ .തുടർന്ന് വി. യൂദാശ്ലീഹായുടെ കുരിശടിയിലേക്ക് പ്രദക്ഷിണം –
ഫാ: ടോണി കോയിൽപറമ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന തിരുനാൾ ദിവസമായ 25 – ന് രാവിലെ 9 – ന് തിരുനാൾ റാസ – ഫാ. ജെന്നി കായംകുളത്തുശ്ശേരി . തുടർന്ന് നടക്കുന്ന പ്രദിക്ഷിണത്തിനു ശേഷം തിരുനാൾക്കൊടിയിറക്കുന്നതും ആദ്യഫല ലേലം ആരംഭിക്കുന്നതുമാണ്.
[12:30 PM, 1/20/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid