കുമരകം ചന്തത്തോട്ടിൽ നിന്നുള്ള ദുർഗന്ധം: വലഞ്ഞ് നാട്ടുകാർ: അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ആവശ്യം.

Spread the love

കോട്ടയം: കുമരകമെത്തി മൂക്കുപൊത്തിക്കോ .
കുമരകം ചന്തത്തോട്ടിൽ പായൽ ചീഞ്ഞ് ജലം മലിനമായതാണ് ദുർഗന്ധത്തിന് കാരണം.

video
play-sharp-fill

പോള തിങ്ങി നിറഞ്ഞ് ചീഞ്ഞ് അഴുകി അസഹനീയമായ മണം പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഉത്തരവാദപ്പെട്ടവർ യാതൊന്നും ചെയ്യാത്തതിനാൽ ദുർഗന്ധം അനുദിനം വർദ്ധിക്കുന്നു.

തണ്ണീർമുക്കം ബണ്ട് അടച്ചതിനാൽ നീരാെഴുക്കില്ലാത്തത് മലിനീകരണത്തിന് വേഗതകൂട്ടി. കോണത്താറ്റ് പാലം നിർമാണ സമയത്തിട്ട ബണ്ട് പാലം പണി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പൊളിച്ചു മാറ്റാത്തതും മലിനീകരണം വേഗത്തിലാക്കാൻ കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബണ്ട് പൊളിച്ചു മാറ്റിയാൽ ദുർഗന്ധത്തിന് കുറവ് വരുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അന്തരീക്ഷമലിനീകരണവും, ഒപ്പം ജലമലിനീകരണവും സൃഷ്ടിക്കുന്ന ഈ പ്രശ്ത്തിന് ഉടനെ പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാൻ വൈകരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ.