ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന അരുണിന്റെ കുടുംബത്തിനായി 
കാരുണ്യയാത്ര; കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സാനിധിയിലേക്ക് നാളെ നാല് ബസുകൾ സർവീസ് നടത്തും

Spread the love

കുമരകം : റൂമാറ്റിക് ഹാർട്ട് ഡിസീസ് രോഗബാധിതനായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന അരുണിൻ്റെ ജീവൻ രക്ഷിക്കാൻ കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സാനിധിയിലേക്ക് തൻ്റെ നാല് ബസ്സിൻ്റെ ഒരു ദിവസത്തെ വരുമാനം നൽകുമെന്ന് ബസ് ഉടമ രശ്മി ശശിധരൻ പറഞ്ഞു.

video
play-sharp-fill

കോട്ടയം – ചേർത്തല റൂട്ടിൽ സർവ്വീസ് നടത്തുന്ന 2 കാർത്തിക ബസ്സുകൾ , കോട്ടയം- കുമരകം- കൈപ്പുഴമുട്ട് – വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന വിശ്വനാഥ് ബസ്സ് , കൈപ്പുഴ മുട്ട് വൈക്കം റൂട്ടിലോടുന്ന കാർത്തിക ബസ്സ് എന്നിവയുടെ ഫെബ്രുവരി 25 ബുധനാഴ്ചത്തെ കളക്ഷൻ നൽകുന്നത്.

പരമാവധി തുകകൾ നൽകി യാത്രചെയ്ത് ചികിത്സസഹായനിധി വിജയിപ്പിക്കണമെന്ന്, സഹായനിധി സമിതിക്കുവേണ്ടി ചെയർമാൻ പ്രിൻസ് സ്കറിയ കൺവീനർ കെ. ജി. ബിനു എന്നിവർ അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group