ചാരായം ഇല്ലെങ്കിലും ബോർഡ് കണ്ട് ആശ്വസിക്കാം:കുമരകം ബോട്ട്ജെട്ടിയിൽ പഴയ ചാരായക്കടയിലെ ബോർഡ് മായാതെ കിടക്കുന്നു : 23 വർഷങ്ങൾക്കു ശേഷവും

Spread the love

 

കുമരകം : കുമരകത്തെത്തുന്ന മദ്യപാനികൾക്ക് ചാരായം എന്ന പഴയ ബോർഡ് കാണുമ്പം ചില പഴയ കാല ചിന്തകൾക്ക് ചിറകു മുളയ്ക്കും. ഒരു കാലത്ത് ഏത് പെട്ടിക്കടകളിലും സുലഭമായിരുന്നു ചാരായം. എ.കെ.ആന്റണി സർക്കാരാണ് 23 വർഷം മുൻപ് ചാരായം നിരോധിച്ചത്.
ഈസ്റ്ററും, വിഷുവും ഓണവും മറ്റ് പല വിശേഷദിവസങ്ങളും വലിയ പണം മുടക്കില്ലാതെ ആഘോഷിച്ചതിൽ മുഖ്യ പങ്ക് നാടൻ ചാരായത്തിനുണ്ടായിരുന്നു.

കള്ളും ചാരായവുമായിരുന്നു ആഘോഷങ്ങളിൽ കൂടുതലായും ലഹരി പകർന്നിരുന്നത്. എന്നാൽ എ.കെ. ആൻ്റണി രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ 2001 കാലഘട്ടത്തിൽ സാധാരാണക്കാരൻ്റെ സങ്കടങ്ങൾ സന്തോഷമാക്കി മാറ്റിയിരുന്ന ചാരായം നിരോധിച്ചു.

എങ്കിലും കുമരകം ബോട്ടുജെട്ടിക്കു സമീപമുള്ള ടാക്സി സ്റ്റാൻ്റിൻ്റെ സമീപത്തുള്ള പഴയ ചാരായ ഷാപ്പിൻ്റെ മുൻവശത്തെ ചാരായം എന്ന ബോർഡ് 23 വർഷങ്ങൾക്കു ശേഷവും മായാതെ സ്ഥിതി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഇപ്പോൾ ചാരായം ഇല്ലെങ്കിലും ഇതുവഴി പോകുമ്പോൾ പലർക്കും പഴയ കാല സ്മരണകൾ അയവിറക്കാൻ ചാരായം എന്ന ബോർഡ് നിലനിലക്കുന്നു.

അന്നത്തെ കാലത്ത് കുടിച്ച് പാമ്പായിവഴിയിൽ കിടക്കുന്നത് നിത്യ കാഴ്ചയായിരുന്നു. ചാരായം നിർത്തിയതോടെ അനവധി കുടുംബങ്ങളും രക്ഷപ്പെട്ടു.