
മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിന്റെ ഇരുപത്തിമൂന്നാമത് അനുസ്മരണ ദിനത്തിൽ അരങ്ങിന്റെ പ്രവർത്തകരുടെ സ്മരാണാജ്ഞലി. കാലം മറക്കാത്ത കർക്കിടകത്തിന്റെ ആ കറുത്ത പുലരിയിൽ കായലിൽ മുങ്ങിത്താണു ജീവൻ ബലിയർപ്പിക്കേണ്ടി വന്ന പ്രിയപ്പെട്ടവരുടെ സ്മരണകൾക്ക് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി.
അനുസ്മരണ ഗാനവുമായിയാണ് പുഷ്പാർച്ചന നടത്തുവാൻ ഇരുപത്തിമൂന്നാം വർഷവും അരങ്ങിന്റെ പ്രവർത്തകർ പ്രഭാതത്തിൽ തന്നെ മുഹമ്മ ബോട്ട് ജെട്ടിയിൽ എത്തിയത്. ഇന്നു രാവിലെ 6.00 മണിക്ക് മുഹമ്മ ജെട്ടിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ അരങ്ങ് രക്ഷാധികാരി സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകിയ അനുസ്മരണ ഗാനം സംസ്ഥാന കലോത്സവ വിജയികളായ കുമാരി ദേവിക സുരേഷ് കുമാരി അനന്യ പി അനിലും ചേർന്ന് ആലപിച്ചത് അക്ഷരങ്ങൾ കൊണ്ട് അർച്ചന നടത്തുന്ന അനുഭവമായി മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു . പി എസ് സന്തോഷ് കുമാർ , സി കെ മണി ചീരപ്പൻ ചിറ , ബേബി തോമസ് , ചന്ദ്രൻ കറുകക്കളം , വിജയകുമാർ , പ്രകാശൻ തണ്ണീർമുക്കം , സി വി വിദ്യാസാഗർ എന്നിവർ സംസാരിച്ചു. വീജു ദാസൻ സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും അപകടത്തിൽ പരിക്കേറ്റവരും ഉൾപ്പെടെ ഒട്ടനവധി വ്യക്തികൾ പൂക്കളുമായിയാണ് ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയത്. 2002 ജൂലൈ 27 -ലെ ദുരന്തത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന സ്മരാണാഞ്ജലി ഗാനം കേട്ട് കണ്ണീർ വാർത്താണ് പങ്കെടുത്തവർ മടങ്ങിയത്.