പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിൽ അഭിനന്ദിച്ചു

Spread the love

കുമരകം: 2025 ലെ പരീക്ഷകളിൽ റാങ്കുൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ, ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെയും, പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിൽ അഭിനന്ദിച്ചു.

video
play-sharp-fill

എം.ജി യൂണിവേഴ്സിറ്റിയുടെ 2025 വർഷത്തിലെ ബി എഡ് (ഇംഗ്ലീഷ്) പരീക്ഷയിൽ 99.1 ശതമാനം മാർക്കോടെ പത്താം റാങ്ക് കരസ്ഥമാക്കിയ അനു എലിസബത്ത് വർഗീസിനെ, കുമരകം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ: ശ്രീജ സുരേഷ് ഫലകം നല്കി അഭിനന്ദിച്ചു.

പത്താം വാർഡിലെ പുത്തേഴത്ത് വീട്ടിൽ സാജൻ ഫിലിപ്പിന്റെയും അമ്പിളി എൻ വി യുടെയും മകളാണ് അനു എലിസബത്ത്. കൂടാതെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ (മലയാളം, സിബിഎസ്ഇ ) എ പ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തംഗങ്ങളായ വി.എൻ ജയകുമാർ, പി.കെ സേതു, ഷീമാ രാജേഷ്, ബി ജെ പി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, സഹ പ്രഭാരി അഡ്വ: ജോഷി ചീപ്പുങ്കൽ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു വാസു, വൈസ് പ്രസിഡന്റുമാരായ

സതീഷ് കരിവേലിൽ, ബൈജു എ.എം, സെക്രട്ടറിമാരായ സുരേഷ് ലാൽ, ജ്യോതി അനിൽ, ശ്വേതാ മിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.