കുമരകത്ത് സർക്കാർ സ്കൂൾ വക ഭൂമി വൈഎംസിഎ കയ്യേറിയെന്ന് പരാതി:നിർമാണ പ്രവർത്തനങ്ങൾ സ്കൂൾ അധികൃതർ തടഞ്ഞു: 108 വർഷം പഴക്കമുള്ള സ്കൂളിന്റെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ ഒന്നാകെ രംഗത്ത്

Spread the love

കുമരകം: കുമരകത്ത് സർക്കാർ സ്കൂളിന്റെ സ്ഥലം വൈ എം സി എ കയ്യേറിയെന്ന് സ്കൂൾ അധികൃതർ. തങ്ങൾ കരം അടയ്ക്കുന്ന ഭൂമിയെന്ന് വൈഎംസിഎ . തർക്കം കുറെ നാളായി തുടരുകയാണ്.

video
play-sharp-fill

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ യു.പി വിഭാഗം പ്രവർത്തിക്കുന്ന ഭൂമിയിൽ വൈ. എം.സി.എ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ അനധികൃതമാണന്നാരോപിച്ച് സ്കൂൾ പിടിഎയും സ്‌കൂൾ അധികൃതരും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞിരിക്കുകയാണ്.

പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള ബാസ്ക്കറ്റ്ബോൾ കോർട്ട് അടങ്ങുന്ന സ്ഥലത്തെക്കുറിച്ചാണ് തർക്കം. ഈ സ്ഥലവും സ്കൂളും 98 വർഷം മുൻപ് ആറ്റാമംഗലം പള്ളി, സ്കൂളിന് പാട്ടത്തിന് നൽകിയതാണെന്നും നിലവിൽ സ്കൂളിന്റെ കൈവശമാണെന്നും അധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് സ്കൂളിന് അനുകൂലമാണെന്നും ഇതിനെ മറികടന്ന് വ്യാജരേഖകളുണ്ടാക്കി വൈ.എം.സി.എ സ്ഥലം അവകാശപ്പെടുകയാണെന്നുമാണ് പിടിഎയുടെ ആരോപണം. സ്കൂൾ അധികൃതരും പോലീസും ഇടപെട്ടാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചത്.

അതേസമയം, വൈ.എം.സി.എയുടെ പേരിൽ കരം അടച്ചുപോരുന്ന ഭൂമി എങ്ങനെ സ്കൂളിന്റേതാകുമെന്നാണ് വൈ.എം.സി.എ അധികൃതർ ചോദിക്കുന്നത്.

എന്നാൽ 108 വർഷം പഴക്കമുള്ള സ്കൂളിന്റെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ ഒന്നാകെ അണിനിരക്കുമെന്നും സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൂർണ്ണ പിന്തുണ സമരത്തിനുണ്ടെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വർഷങ്ങളായി തുടരുകയാണ്.