കുമരകം ഗവൺമെന്റ് പഞ്ചായത്ത് എൽപി സ്കൂളിൽ ഭക്ഷ്യ പ്രദർശന മേള “സ്വാദ് 2024” സംഘടിപ്പിച്ചു:കുട്ടികളും രക്ഷിതാക്കളും അധ്യാപകരും രുചിയേറുന്ന വിഭവങ്ങളുമായി ആവേശത്തോടെ അണിനിരന്നു

Spread the love

കുമരകം: നാട്ടുരുചികളുടെ വിസ്മയക്കാഴ്ചകളുമായി കുമരകം ഗവ.പഞ്ചായത്ത് എൽപി സ്കൂളിൽ ഭക്ഷ്യ പ്രദർശന മേള സംഘടിപ്പിച്ചു. “സ്വാദ് 2024” എന്ന പേരിൽ നടത്തിയ പുതുമയാർന്ന ഈ പരിപാടിയിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിവിധ

ഭക്ഷണവിഭവങ്ങളുമായി ആവേശത്തോടെ അണിനിരന്നു. പുതുതലമുറയുടെ രുചികളെ കീഴടക്കിയ ജങ്ക് ഫുഡ് ഭക്ഷണ ശീലങ്ങളിൽ നിന്ന് ഒരു തിരിച്ചു പോക്ക് ലക്ഷ്യമിട്ടു കൊണ്ട് പഴമയുടേയും പുതുമയുടേയും നാടൻ വിഭവങ്ങളാണ് തയ്യാറാക്കി അവതരിപ്പിച്ചത്.

സദ്യ വിഭവങ്ങൾ, പായസങ്ങൾ, പലഹാരങ്ങൾ, പാനീയങ്ങൾ, ബജികൾ, വിവിധ തരം കിഴങ്ങ് വർഗ്ഗ വിഭവങ്ങൾ തുടങ്ങി നൂറോളം ഇനങ്ങൾ കോർത്തിണക്കിയാണ് “സ്വാദ് 2024” സമാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ പ്രദർശനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തിൽ കോട്ടയം വെസ്റ്റ് എ.ഇ.ഒ അനിത

ഗോപിനാഥ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ്, വാർഡ് മെമ്പർ പി.എസ്.അനീഷ്, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ. ബിപിറ്റിഎ പ്രസിഡൻ്റ് ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു.