video
play-sharp-fill

മാരകരോഗം ബാധിച്ച സഹകാരികൾക്ക് കുമരകം 315 ബാങ്കിൻ്റെ കരുതൽ : അംഗ സമാശ്വാസ ഫണ്ട് വിതരണം ഏപ്രിൽ 4 ന്

മാരകരോഗം ബാധിച്ച സഹകാരികൾക്ക് കുമരകം 315 ബാങ്കിൻ്റെ കരുതൽ : അംഗ സമാശ്വാസ ഫണ്ട് വിതരണം ഏപ്രിൽ 4 ന്

Spread the love

കുമരകം : 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട സാമ്പത്തിക സഹായം വിതരണം ചെയ്യുന്നു. കേരള സംസ്ഥാന സഹകരണ വകുപ്പ് മുഖേനയാണ് മാരകരോഗം ബാധിച്ച സഹകാരികൾക്ക് സമാശ്വാസ സഹായം നൽകുന്നത്.

സഹകരണ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എയുമായ വി എൻ വാസവൻ പ്രത്യേക താൽപ്പര്യമെടുക്കുന്നതും പദ്ധതി വിജയിക്കാൻ ഗുണകരമായിട്ടുണ്ട്. അപേക്ഷകളിൽ വളരെ

വേഗം തീരുമാനമെടുത്ത് നടപടി വേഗത്തിലാക്കാൻ ബാങ്കും ശ്രമിച്ചുവരുന്നു. മൂന്ന് ഘട്ടമായി ഇതുവരെ 10.10 ലക്ഷം രൂപയാണ് അംഗസമാശ്വാസ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ വകുപ്പ് ബാങ്കിന് അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 4 വെള്ളിയാഴ്ച വൈകിട്ട് 4.30ന് ബാങ്ക് അങ്കണത്തിൽ, ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ അധ്യക്ഷത വഹിക്കുന്ന

സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി ബിന്ദു തുകയുടെ വിതരണോദ്ഘാടനം നിർവ്വഹിക്കും.
ചടങ്ങ് വിജയിപ്പിക്കുവാൻ മുഴുവൻ സഹകാരികളോടും ഭരണ സമിതി അഭ്യർത്ഥിച്ചു.