
കുമരകം : 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട സാമ്പത്തിക സഹായം വിതരണം ചെയ്തു. കേരള സംസ്ഥാന സഹകരണ വകുപ്പ് മുഖേനയാണ് മാരകരോഗം ബാധിച്ച സഹകാരികൾക്ക് സമാശ്വാസ സഹായം നൽകുന്നത്.
ഇതുവരെ 11.10 ലക്ഷം രൂപയാണ് അംഗസമാശ്വാസ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ വകുപ്പ് ബാങ്കിന് അനുവദിച്ചത്. ബാങ്ക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി ബിന്ദു തുകയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു, ലൈംഷെൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ എസ് സലിമോൻ, ടി വി സുധീർ, സിഡിഎസ് ചെയർപേഴ്സൺ ഉഷ സലി, ബാങ്ക്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡയറക്ടർ ബോർഡ് അംഗങ്ങളായ വാസൻ നമ്പൂതിരി, കെ കെ രാജപ്പൻ കണിയാമറ്റം, ജിതിൻ ശശിധരൻ, ടി ബി രഞ്ജിത്ത്, ബാങ്ക് സെക്രട്ടറി വിദ്യ ബി മേനോൻ തുടങ്ങിയവർ സംസാരിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ സിബി ജോർജ് സ്വാഗതവും കെ കെ രാജപ്പൻ തുരുത്തേൽ നന്ദിയും പറഞ്ഞു.