കുമരകത്ത് മത്സ്യബന്ധനത്തിനിടെ ഓട്ടോ തൊഴിലാളി മുങ്ങിമരിച്ചു : ഇന്നലെ വൈകുന്നേരമാണ് അപകടം: ഫയർഫോഴ്സിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Spread the love

കുമരകം: മുത്തേരിമട ആറ്റിൽ വള്ളത്തിലെത്തി മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. കമരകം അട്ടിച്ചിറ (ആനന്ദപുരം ) വീട്ടിൽ സുരേഷ് (59) ആണ് മരിച്ചത്.

കുമരകം ആറ്റാമംഗലം പള്ളിക്കു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് സുരേഷ്. വൈകുന്നേരം മത്സ്യബന്ധനം നടത്തുക പതിവായിരുന്നു. ഇന്നലെ വൈകുന്നേരം 7.15 ന് വള്ളത്തിൽ നിന്നും ആഴമേറിയ ആറ്റിലേക്ക് വീഴുകയായായിരുന്നു.

തമ്പക തടി കൊണ്ട് നിർമ്മിച്ച വള്ളവും മുങ്ങിതാണു. മുത്തേരി മടയിൽ നിന്നും പത്തു പങ്ക് ഭാഗത്തേക്ക് പോയ മുന്നു കുട്ടികൾ വള്ളത്തിൽ നിന്നും വെള്ളത്തിൽ വീണ് മുങ്ങിതാണ സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നും ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും എത്തി രണ്ട് മണിക്കൂറിലേറെ നീണ്ട തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യ ലത വേളുർ വലിയ മുപ്പതിൽച്ചിറ കുടുംബാംഗമാണ്. മക്കൾ: ശ്രുതിമോൾ, ശ്രിനുമോൾ, ശ്രിക്കുട്ടൻ . മരുമക്കൾ: വിഷ്ണു (കരിങ്കുന്നം ), അമ്പാടി (ചെങ്ങളം)