കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ രാത്രി ഒ.പി വിഭാഗം പ്രവർത്തനം തുടങ്ങി

Spread the love

കുമരകം :സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ.പി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക്പഞ്ചായത്ത്, കുമരകം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയോജിത പദ്ധതി എന്ന നിലയിൽ ഡോക്ടറുടെ സേവനത്തിനായി 6 ലക്ഷം രൂപയും, ബ്ലോക്ക്പഞ്ചായത്ത് പദ്ധതിയിൽ ഫാർമസിസ്റ്റിന്റെ സേവനത്തിന് രണ്ടര ലക്ഷം രൂപയും അധികമായി ചെലവഴിച്ചാണ് പദ്ധതി നിർവഹിക്കപ്പെടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എം.ബിന്നു പറഞ്ഞു.
കുമരകം, തിരുവാർപ്പ്, അയ്മനം മേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണിത്.

ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡൻ്റ് എ എം ബിന്നു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക്പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷ കവിതാലാലു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർഷാ ബൈജു, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ സുരേഷ്, സ്മിത സുനിൽ, ബ്ലോക്ക്പഞ്ചായത്ത് അംഗം മേഖല ജോസഫ്, ഗ്രാമ പഞ്ചായത്ത്

അംഗങ്ങളായ ദിവ്യ ദാമോദരൻ, വി എൻ ജയകുമാർ, കെ കേശവൻ, വി കെ ജോഷി, കെ എസ് സലിമോൻ, എ പി സലിമോൻ, സി ജെ സാബു, ടോണി കുമരകം, ഡോ. റോസ്‌ലിൻ ജോസഫ്, ഡോ. സിജിയ പി ഐ , സീന വി എന്നിവർ പ്രസംഗിച്ചു.