
കുമരകം; പുത്തൻറോഡിന് സമീപം ഷാപ്പുംപടി കലുങ്കിൽ വീണ്ടും വാഹനാപകടം. കലുങ്കിന് സമീപം പ്രവർത്തിക്കുന്ന ക്നായിത്തൊമ്മൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ മുൻവശത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.
ചേർത്തല ഭാഗത്തേക്ക് പോയ മാരുതികാറിനെ പിന്നിലൂടെ വന്ന ബൈക്ക് മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ കോട്ടയം ഭാഗത്തേക്ക് പോകുവാൻ വന്ന മറ്റൊരു കാറിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബൈക്കിനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നുച്ച കഴിഞ്ഞ് മുന്നേകാലിനാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ഇതേസ്ഥലത്ത് അപകടം നടന്നിരുന്നു. കുമരകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹനാപകടങ്ങൾ തുടർകഥയാവുകയാണ് .




