
കവണാറ്റിൻകര: കുമരകം റോഡിൽ വീണ്ടും അപകടം.3 കാറുകളും ബൈക്കും കൂട്ടിയിടച്ചു.
കുമരകം റോഡിൽ നിത്യേന അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇന്ന് 11-30 നും വാഹനാപകടം നടന്നു. കവണാറ്റിൻകരയ്ക്ക് സമീപം മൂന്ന് കാറുകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ബൈക്ക് യാത്രക്കാരായ പുത്തനങ്ങാടി സ്വദേശികളായ യുവാവിനും യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോകുകയായിരുന്നു ഇലക്ട്രിക് കാറിലുണ്ടായിരുന്നവർ . ഈ കാർ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ച് മാറ്റുമ്പോൾ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ബൈക്ക് രണ്ടു കാറുകൾക്കിടയിൽ പെട്ട് മറിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്ന യുവതി തെറിച്ചുവീണു.യുവതിയുടെ മുഖത്തും ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കാലിനും ഗുരുതര പരിക്ക് ഉള്ളതായാണ് പ്രാഥമിക വിവരം




