
കുമരകം :ശ്രീനാരായണ സ്പോർട്ട്സ് ക്ലബ് & ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള അഖില കേരള വോളി ബോൾ ടൂർണ്ണമെന്റിന്റെ പ്രവർത്തനോദ്ഘാടനം ദേവസ്വം – സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. നാട്ടിൻ പുറങ്ങളിലെ കൂട്ടായ്മകൾ ഒത്ത് ചേർന്ന് ഇത്തരം കായിക മൽസരങ്ങൾ
സംഘടിപ്പിക്കുന്നത് വഴി മികച്ച കായിക താരങ്ങളേയും , നാടിന്റെ പഴയ കാല നന്മകളേയും തിരികെ കൊണ്ടുവരാൻ സാധിക്കും എന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ടൂർണ്ണമെൻറ്റ് മുന്നോട്ട് വയ്ക്കുന്ന “ലഹരി വെടിഞ്ഞ്….ഇനി യുവത്വം കായിക ലഹരിയിലേക്ക്” എന്ന മുദ്രവാക്യത്തെ മന്ത്രി പ്രശംസിച്ചു. ടൂർണ്ണമെന്റിന്റെ വിജയത്തിനായി എല്ലാ വിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ . ടി.കെ ലാൽ ജോൽസ്യർ കറുകയിൽ, സന്തോഷ് മാലികായൽചിറ, സി.പി ജയൻ ഷീബട്രേഡേഴ്സ് , കെ.എസ് രാജേഷ് കദളിക്കാട്ട്മാലിൽ , കെ.എൻ കാർത്തികേയൻ കളത്തിൽ, മായ സുരേഷ് എന്നിവരിൽ നിന്ന് മന്ത്രി ആദ്യസംഭാവനകൾ സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലബ് പ്രസിഡൻറ്റ് ബ്രഹമശ്രീ എം.എൻ ഗോപാലൻ തന്ത്രികൾ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . എ. കെ ജയപ്രകാശ് (എസ്.കെ.എം.സി പ്രസിഡൻറ്റ് ) റവ: ഫാദർ സിറിയക്ക് വലിയ പറമ്പിൽ, റവ : ഫാദർ ജോഫി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ആർഷ ബൈജു,ഗ്രാമ പഞ്ചായത്ത്
മെമ്പർമാരായ , വി.കെ ജോഷി, പി.ഐ എബ്രഹാം, മായ സുരേഷ് , വി.എൻ ജയകുമാർ, കെ.പി ആനന്ദക്കുട്ടൻ (സെക്രട്ടറി എസ്.കെ എംഡി ), കെ.എസ് അനിഷ് , കെ.വി അനിൽകുമാർ മധു.ഡി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.