
കുമരകം :ഒരജ്ഞാതന്റെ സാന്നിധ്യം കുമരകത്തുകാരെ ആശങ്കയിലാഴ്ത്തി. കാഴ്ചയിൽ ഇതര സംസ്ഥാനക്കാരൻ. നാട്ടുകാരിൽ നിന്ന് .പെട്ടെന്നു മറയുന്നു. കാട് പിടിച്ച പ്രദേശത്തേക്ക് കയറി അപ്രത്യക്ഷനാകുന്നു. എല്ലാം കൂടി പേടിപ്പെടുത്തുന്ന വിവരണങ്ങൾ. അയാൾ ആരാണ് ? എന്തിന് കുമരകത്തു വന്നു? നാട്ടുകാർക്കൊപ്പം പോലീസും അജ്ഞാതനെ തപ്പിയിറങ്ങി. പക്ഷേ കണ്ടു കിട്ടിയില്ല.
എട്ടാം വാർഡ് പൊങ്ങലകരി മാതപ്പശ്ശേരി ഭാഗത്ത് അജ്ഞാതനെകണ്ട് നാട്ടുകാർ പരിഭ്രാന്തിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് മാതപ്പശ്ശേരി ഭാഗത്ത് 400 ആം ചിറയിൽ അജ്ഞാതൻ്റെ സാന്നിധ്യം നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇന്നലെ പൊങ്ങലകരി പാലത്തിന് സമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരൻ എന്ന് സംശയം തോന്നിക്കുന്ന അജ്ഞാതനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതായി പറയുന്നു.
തുടർന്നും ഇയാറ പ്രദേശത്ത് കണ്ടതാണ് നാട്ടുകാരിൽ ആശങ്കപടർത്തിയത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതൻ കയറിപ്പോയതായി നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ വിവരം കുമരകം പോലീസിൽ അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കാടുകളിലും തോടുകളും മറ്റും കേന്ദ്രീകരിച്ച് അജ്ഞാതനുവേണ്ടി നടത്തിയ തിരച്ചിൽ വിഫലമായി. കാഴ്ചയിൽ അവശനായ് തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി വൈകി തിരച്ചിൽ നടത്തിയിട്ടും അജ്ഞാതനെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.



