കുമരകം സെന്റ് തോമസ് ആംഗ്ലീക്കൻ ചർച്ചിൻ്റെ 51-ാമത് ബൈബിൾ കൺവൻഷനും ആദ്യഫല പെരുന്നാളിനും കൊടിയേറി

Spread the love

കുമരകം: സെന്റ് തോമസ് ആഗ്ലിക്കൻ ചർച്ചിന്റെ 51-ാമത് ആദ്യ ഫല പെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി. മെയ് നാലിന് സ്നേഹ വിരുന്നും ആദ്യഫലലേലത്തോടും കൂടി ആഘോഷങ്ങൾ സമാപിക്കും.

ഇടവക വികാരി ഫാ. തോമസ് നെടുമല കൊടിയേറ്റിയതോടെ പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും വചന ശുശ്രൂഷയും നടത്തി.

ഇന്നലെ വൈകുന്നേരം 6ന് ഗാനശുശ്രൂഷയും ഏഴിന് മദ്ധ്യസ്ഥ പ്രാർത്ഥനയും വചന ശുശ്രൂഷയും ( റവ: ബാബു കെ മാത്യു നെടുംകുന്നം) നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു വൈകുന്നേരം 6.00 ന് കലാസന്ധ്യയും സംഗീത നിശയുംഅരങ്ങേറും.

സമാപന ദിവസമായ ഞായറാഴ്ച ആദ്യ ഫലശേഖരണവും 9-ന് വിശുദ്ധ സംസർഗ്ഗവും

(മുഖ്യകാർമ്മികത്വം : റവ. ഫാ. ജോൺ മാത്യു വൈദിക സെക്രട്ടറി) സ്നേഹവിരുന്നും
ആദ്യ ഫല ലേലവും നടക്കും