കുമരകം അഗാപ്പേ ഡേ കെയർ സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു: വള്ളാറപ്പള്ളി വികാരി റവ. ഫാ. ഫിലിപ്പ് കാരിശ്ശേരിയിൽ ക്രിസ്മസ് സന്ദേശം നൽകി.

Spread the love

കുമരകം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (കെ.എസ്.എസ്.എസ്) നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കുമരകത്ത് പ്രവർത്തിക്കുന്ന അഗാപ്പേ ഡേ കെയർ സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.

video
play-sharp-fill

കുമരകം വള്ളാറപ്പള്ളി വികാരി റവ. ഫാദർ ഫിലിപ്പ് കാരിശ്ശേരിയിൽ ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകി. വാർഡ് മെമ്പർ ബിനു കെ.ജി ആഘോഷങ്ങളിൽ പങ്കുചേരുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾ നേരിട്ട് പുൽക്കൂട് ഒരുക്കിയും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചും ക്രിസ്മസ് വരവേൽപ്പ് അവിസ്മരണീയമാക്കി.

ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ‘ക്രിസ്മസ് ഫ്രണ്ടിനെ’ തിരഞ്ഞെടുക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ജെയ് നമവേലിയത്ത് കുടുംബം കുട്ടികൾക്കായി പ്രത്യേക സ്നേഹവിരുന്ന് ഒരുക്കിയപ്പോൾ, സ്വപ്ന ബേക്കറി ക്രിസ്മസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേക്കുകൾ നൽകി സന്തോഷത്തിൽ പങ്കുചേർന്നു. കെ.എസ്.എസ് സ്പെഷ്യൽ എഡുക്കേറ്റർ സിസ്റ്റർ അജോ, ഷേർളി ജോസ്, സിസ്റ്റർ ടിൻസി എന്നിവരും മറ്റ് അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.