video
play-sharp-fill

ഷട്ടർ തുറക്കാത്തതിനാൽ ആറുകളിലും തോടുകളിലും ജലനിരപ്പ് വളരെ കുറവ് ; പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ ജലമാർഗമുള്ള യാത്രയ്ക്ക് തടസം ; അന്തരീക്ഷതാപനില അസഹനീയം ; വിനോദസഞ്ചാരികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം ; കുമരകത്തെ ടൂറിസം മേഖലയിൽ പ്രതിസന്ധി

ഷട്ടർ തുറക്കാത്തതിനാൽ ആറുകളിലും തോടുകളിലും ജലനിരപ്പ് വളരെ കുറവ് ; പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ ജലമാർഗമുള്ള യാത്രയ്ക്ക് തടസം ; അന്തരീക്ഷതാപനില അസഹനീയം ; വിനോദസഞ്ചാരികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം ; കുമരകത്തെ ടൂറിസം മേഖലയിൽ പ്രതിസന്ധി

Spread the love

സ്വന്തം ലേഖകൻ 

കുമരകം : കുമരകത്തെ ടൂറിസം മേഖല നിശ്ചലമായിക്കൊണ്ടിരിക്കുന്നു. അടുത്ത കാലങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കുറവായിരുന്നെങ്കിലും മറ്റു സംസ്ഥാനത്തുനിന്നുള്ള വിനോദ സഞ്ചാരികളുടെ വരവിൽ ഉണ്ടായ വർദ്ധന കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തായിരുന്നു.

എന്നാൽ ഇപ്പോൾ കുമരകത്തെ സാഹചര്യങ്ങൾ വിനോദസഞ്ചാരികൾക്ക് അനുകൂലമല്ലാതായിരിക്കുകയാണ്. ഇതിന് പ്രധാന കാരണങ്ങൾ പലതാണ്. എല്ലാ സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ കുടുംബ സമേതം എത്തുന്നില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്തെ അന്തരീക്ഷതാപനില അസഹനീയമാണ്. പകൽ പറത്തേക്കിറങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. കുമരകത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യം കായലിലുടെയും മറ്റു ജലാശയങ്ങളിലൂടെയുമുള്ള സവാരിയാണ്. പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ ജലമാർഗമുള്ള യാത്ര സുഖകരമല്ല.

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ 15 – ന് തുറക്കേണ്ടതായിരുന്നു. എന്നാൽ ഷട്ടർ തുറക്കാത്തതിനാൽ ആറുകളിലും തോടുകളിലും ജലനിരപ്പ് വളരെ കുറവാണ്. ഇതും ജലയാനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നു. ഷട്ടർ തുറന്ന് നീരൊഴുക്കുണ്ടായാലെ പോള ഒഴുകി മാറു.

വേമ്പനാട്ടുകായലിന് വേലിയേറ്റത്തിൻ്റെയും വേലിയിറക്കത്തിൻ്റെയും ഗുണം ലഭിക്കണമെങ്കിൽ തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തണം. എങ്കിലെ കുമരകത്തും സമീപ പ്രദേശങ്ങളിലും ജലനിരപ്പുയരുകയും പോള ഒഴുകി മാറുകയും ചെയ്യൂ.., വിനോദസഞാരികൾക്ക് ജലയാത്ര ആനന്ദകരമാകു,.. വിനോദ സഞ്ചാരികൾ കൂടുതലായി കുമരകത്തേക്ക് എത്തു.