play-sharp-fill
കുമരകം ബോട്ടു ജെട്ടിയില്‍ നിയന്ത്രണം വിട്ട ബോട്ട് കടയിലേക്ക് ഇടിച്ചു കയറി ; അപകടത്തില്‍പ്പെട്ടത് കുമരകം – മുഹമ്മ സര്‍വീസ് ബോട്ട് ; അപകടത്തില്‍ കടയുടെ ഭിത്തിയ്ക്ക് വിള്ളല്‍ ; ബോട്ട് ജീവനക്കാരന് പരിക്ക്

കുമരകം ബോട്ടു ജെട്ടിയില്‍ നിയന്ത്രണം വിട്ട ബോട്ട് കടയിലേക്ക് ഇടിച്ചു കയറി ; അപകടത്തില്‍പ്പെട്ടത് കുമരകം – മുഹമ്മ സര്‍വീസ് ബോട്ട് ; അപകടത്തില്‍ കടയുടെ ഭിത്തിയ്ക്ക് വിള്ളല്‍ ; ബോട്ട് ജീവനക്കാരന് പരിക്ക്

സ്വന്തം ലേഖകൻ

കുമരകം : ജലഗതാഗത വകുപ്പിൻ്റെ കുമരകം – മുഹമ്മ സർവീസ് നടത്തുന്ന ബോട്ട് കുമരകം ബോട്ടു ജെട്ടിയില്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ കടയുടെ ഭിത്തിയ്ക്ക് വിള്ളലുണ്ടായി.

മുഹമ്മയില്‍ നിന്നും പുറപ്പെട്ട് കുമരകം ജെട്ടിയിലെത്തിയ എസ്- 51 സർവീസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കുമരകം ബോട്ട് ജെട്ടിയില്‍ നിർത്താൻ ശ്രമിക്കുമ്ബാേള്‍ നിയന്ത്രണം വിട്ട് കടയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം സ്വദേശി കദളിക്കാട്ടുമാലി അശോക് കുമാർ ( കുട്ടൻ) കുമരകം പഞ്ചായത്തില്‍ നിന്ന് വാടകക്ക് എടുത്ത കടയ്ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. താങ്ങു കുറ്റിയില്‍ കയർ ചുറ്റി ബാേട്ടു പിടിച്ചു നിർത്താൻ ശ്രമിച്ച ബോട്ടിലെ ജീവനക്കാരൻ്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

കായലിലും തോട്ടിലും കിടക്കുന്ന കടകലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രൊപ്പല്ലറില്‍ ചുറ്റിയതിനാല്‍ ബോട്ടിൻ്റെ റിവേഴ്സ് ഗിയർ പ്രവർത്തിക്കാതെ വന്നതാണ് അപകടം കാരണമെന്നാണ് പ്രാഥമിക വിവരം.