play-sharp-fill
റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ അപകടക്കെണിയായി കേബിളുകള്‍ ; കുമരകം വഴിയുള്ള യാത്രക്കാര്‍ സൂക്ഷിക്കുക ; അധികാരികള്‍ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ അപകടക്കെണിയായി കേബിളുകള്‍ ; കുമരകം വഴിയുള്ള യാത്രക്കാര്‍ സൂക്ഷിക്കുക ; അധികാരികള്‍ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കുമരകം: റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ അപകടക്കെണിയായി മാറിയിരുക്കുന്നു. കെ-ഫോണ്‍, ബിഎസ്‌എൻഎല്‍, ഏഷ്യാനെറ്റ് തുടങ്ങി വിവിധ കമ്ബിനികളുടെ കേബിളുകള്‍ കുമരകം റോഡരികിലെ പാേസ്റ്റുകളിലൂടെ വലിച്ചിട്ടുണ്ട്.


ഇതുകൂടാതെ പ്രവർത്തനരഹിതമായ പഴയ പല കേബിളുകളും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കിടക്കുകയാണ്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേബിളുകളില്‍ കുരുങ്ങി മുമ്ബ് പല അപകടങ്ങള്‍ കുമരകത്തു നടന്നിട്ടുണ്ട്. എങ്കിലും കേബിളുകള്‍ വലിക്കുന്നവർ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. ഇപ്പോള്‍ കുമരകത്തിന്‍റെ ഹൃദയഭാഗമായ ചന്തക്കവലയില്‍ കേബിളുകള്‍ റാേഡിലേക്കു തൂങ്ങിക്കിടന്നാടുകയാണ്.

ഈ കേബിളുകള്‍ ഉടൻ നീക്കം ചെയ്തില്ലെങ്കില്‍ വൻ ദുരന്തത്തിന് വഴിയൊരുക്കും. യാത്രക്കാരുടെ ജീവനും സ്വത്തിനും വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.