play-sharp-fill
കുമരകത്ത് ആളൊഴിഞ്ഞ റിസോർട്ടിൽ വൻ തീപിടിത്തം

കുമരകത്ത് ആളൊഴിഞ്ഞ റിസോർട്ടിൽ വൻ തീപിടിത്തം

കോട്ടയം : കുമരകം പള്ളിച്ചിറയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 8 മണിയോടെയാണ് പള്ളിച്ചിറയിലെ ആളൊഴിഞ്ഞ റിസോർട്ടിൽ  അഗ്നിബാധ ഉണ്ടായത്.

വഴി യാത്രക്കാരാണ് റിസോർട്ടിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവർ കുമരകം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കോട്ടയത്തെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

റിസോർട്ടിൽ ഇപ്പോൾ താമസക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. റിസോർട്ടിലെ മുറികൾ ഉപകരണങ്ങൾ എല്ലാം കത്തിനശിച്ച നിലയിലാണ്, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group