കുമരകം റിജിയണൽ സർവീസ് സഹ. ബാങ്കിന്റെ ശതാബ്ദി സ്‌മാരക മന്ദിരം ഉദ്‌ഘാടനം ജനുവരി 4ന്‌

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം 315–-ാം നമ്പർ റീജിയണൽ സർവീസ്‌ സഹകരണ ബാങ്ക്‌ അട്ടിപ്പീടികയിൽ പണികഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചും പുതിയ മന്ദിരത്തിലേക്ക്‌ മാറി പ്രവർത്തനം തുടങ്ങും. നൂറുവർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കാണിത്.

video
play-sharp-fill

 

ഇതോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങിൽ തോമസ്‌ ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ബാങ്ക്‌ പ്രസിഡന്റ്‌ കെ കേശവൻ അധ്യക്ഷത വഹിക്കും. നവീകരിച്ച വളം–-കീടനാശിനി വിപണനകേന്ദ്രം ചങ്ങനാശേരി അർബൻ ബാങ്ക്‌ ചെയർമാൻ എ വി റസലും സ്‌ട്രോങ്‌ റൂം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദുവും നിക്ഷേപ സ്വീകരണം സംസ്ഥാന ലോയേഴ്‌സ്‌ കൗൺസിൽ വൈസ്‌ചെയർമാൻ അഡ്വ. കെ അനിൽകുമാറും കൗണ്ടർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാസാബുവും ഉദ്‌ഘാടനംചെയ്യും. മുൻപ്രസിഡന്റുമാർ കുഞ്ഞൻമേനോൻ ആപ്പിച്ചേരിൽ, പി ആർ ശങ്കരപ്പിള്ള അകവൂർ, എൻ സി ചാക്കോ നെല്ലാനിക്കൽ എന്നിവരുടെ ഛായാചിത്രം സംസ്ഥാന സഹകരണയൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്‌ണൻ അനാച്ഛാദനം ചെയ്യും.

 

ജോയിന്റ്‌ രജിസ്‌ട്രാർ എൻ വിജയകുമാർ, ഓഡിറ്റ്ർ ജെ ആർ ജയമ്മ പോൾ, കോട്ടയം എ ആർ ഉണ്ണികൃഷ്‌ണൻനായർ, കെസിഇയു ജില്ലാസെക്രട്ടറി കെ പ്രശാന്ത്‌, കോട്ടയം എ ഡി സുമയ്യ യൂസഫ്‌, സിപി എം ഏരിയാസെക്രട്ടറി ബി ശശികുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ബി ആർ പ്രസാദ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം മേഖലാജോസഫ്‌, പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ വി കെ ജോഷി, വാർഡ്‌ മെമ്പർ ഷീമാ രാജേഷ്‌, 2298–-ാം നമ്പർ കുമരകം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എ വി തോമസ്‌, 1070–-ാം നമ്പർ കുമരകം വടക്കുംഭാഗം സർവീസ്‌ /സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ സ്‌കറിയ  എന്നിവര് പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group