കുമരകം നാഷണാന്തറഭഗവതീ ക്ഷേത്രത്തിൽ തിരുവുത്സവം

Spread the love

സ്വന്തം ലേഖകൻ
കുമരകം :നാഷണാന്തറ ശ്രീ ഭഗവതീ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി. 5 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബൈജു മുഹമ്മ, മേൽശാന്തി ഷാജി കണിച്ചുകുളങ്ങര എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

video
play-sharp-fill

നാളെ 9 ന് മഹാസുദർശനഹവനം , 3 ന് ബാധാവേർപാട്. വ്യാഴാഴ്ച്ച 6 ന് മഹാഗണപതി ഹോമം, 12 ന് അന്നദാനം, 7 ന് നാടൻ കൈകൊട്ടിക്കളി, 7.30 ന് എം എൻ ഗോപാലൻ തന്ത്രികളെ ആദരിക്കൽ ചടങ്ങ് തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ . വെള്ളിയാഴ്ച്ച രാവിലെ 10 ന് ത്രിപുര സുന്ദരി പൂജ, കലശം വഴിപാട് , കലശാഭിഷേകം,രാത്രി 7 ന് ദേശതാലപ്പൊലി, രാത്രി 10 ന് പള്ളിവാളും ചിലമ്പും ഗുരുനാഥന്റെ നടയിലേക്ക് എഴുന്നുള്ളിക്കൽ .

അവസാന ദിനമയ ശനിയാഴ്ച്ച രാവിലെ 10.30 ന് നവശക്തി പൂജ, സർപ്പ പൂജ, സർപ്പം പാട്ട്, 12 ന് മഹാപ്രസാദമൂട്ട്, രാത്രി 10.30 ന് വലിയ കുരുതി. ചുറ്റമ്പല നിർമ്മാണത്തിന്റെ ഭാഗഭാക്കാകാവുന്ന പ്രത്യേക വഴിപാടുകൾ ക്ഷേത്രത്തിൽ ലഭ്യമാണെന്ന് ദേവസ്വം പ്രസിഡന്റ് വി ജി കാർത്തികേയൻ, സെക്രട്ടറി രതീഷ് കുമാർ പുത്തൻകളം എന്നിവർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group