കുമരകത്തെ വിചിത്രമോഷ്ടാവ് ആര്? വീട് കുത്തി തുറന്ന് മോഷണം നടത്തിയ ശേഷം ഭിത്തിയിൽ പടം വരച്ചു: ചില പേരുകളും എഴുതിയിട്ടുണ്ട്. സ്വന്തം പേരാണോ ആവോ

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : കലാകാരനായ കള്ളനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ കുമരകം പോലീസ്. വീട് കുത്തി തുറന്ന കള്ളൻ വീട്ടുപകരണങ്ങളും മോട്ടോറും മോഷ്ടിച്ചു. പോരാത്തതിന് വീടിന്റെ ദിത്തിയിൽ ചിത്രം വരച്ച് തന്റെ കലാവിരുത് പ്രകടിപ്പിച്ച ശേഷമാണ് മടങ്ങിയത്. ചില പേരുകളും എഴുതി വച്ചിട്ടുണ്ട്.

ഏഴാം വാർഡിൽ മുത്തേരി മടക്കു സമീപം പള്ളത്തുശ്ശേരിൽ ജോർജ് കുരുവിളയുടെ (ജീമാേൻ) വീടാണ് കുത്തി തുറന്ന് വീട്ടുപകരണങ്ങളും രണ്ട് മോട്ടോറുകളും അപഹരിച്ചത്. കുമാരനല്ലൂരാണ് ജീമോനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവർ കുമരകത്തെ തറവാട്ടു വീട്ടിൽ എത്തുന്നത്. ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന അലമാരകളെല്ലാം തുറന്ന് നശിപ്പിച്ചിട്ടുണ്ട്.

 

ചുവരുകളിൽ ആദിത്യൻ, സതീവ്, എസ്.കെ എന്നീ പേരുകൾ എഴുതുകയും ലൗ ചിഹ്നം ഉൾപ്പടെ ധാരാളം പടങ്ങൾ സ്കെച്ചു പെൻ ഉപയോഗിച്ചു വരച്ചും വെച്ചിട്ടുണ്ട്. ജീമോന്റെ ഓഫീസ് സീൽ എടുത്ത് വീടിന്റെ മതിലിലും, മുത്തേരിമട വ്യൂ പോയന്റിലെ ബെഞ്ചിലും സീലടിച്ചു വച്ചിട്ടുണ്ട്. ഇതിനു മുമ്പും പല തവണ വീട്ടിൽ മോഷണം നടത്തിയിട്ടുണ്ടെന്നും കുമരകം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group