
കുമരകം : ഇന്ന് പുലർച്ചെ സുരി ഹാേട്ടൽ ജീവനക്കാരനായ യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിക്കാനിടയായത് സുഹൃത്തുക്കൾക്ക് വെള്ളം കൊടുക്കാൻ എത്തിയപ്പോൾ. ജാേലികഴിഞ്ഞ് തന്റെ താമസ സ്ഥലമായ സെന്റ് പീറ്റേഴ്സ് സ്കൂളിനു സമീപമുള്ള ഹോം സ്റ്റേയിൽ എത്തുന്നതിനു മുമ്പായി ജെട്ടി പാലത്തിനു സമീപത്തുള്ള കെട്ടിടത്തിൽ താമസിക്കുന്ന സഹപ്രവർത്തകർക്ക് ദാഹജലം നൽകാനെത്തിയതാണ് അപകട മരണത്തിനിടയാക്കിയത്.
ദിവസവും ഹാേട്ടലിൽ നിന്ന് ജാേലി കഴിഞ്ഞ് പോരുമ്പോൾ വെള്ളം കാെണ്ടു വരുക പതിവായിരുന്നു. എന്നാൽ അപകടം നടന്ന കെട്ടിടത്തിൽ താമസിക്കുന്ന ജാേലിക്കാർ വെള്ളം എടുക്കാൻ മറന്നിരുന്നു. ഇവർക്ക് കുപ്പി വെള്ളവും ആയി എത്തിയതിനു ശേഷം കെട്ടിടത്തിന്റെ പാരപ്പറ്റിൽ നിന്നും താഴേക്ക് നോക്കിയപ്പാേൾ നിയന്ത്രണം നഷ്ടപ്പെട്ട് അമൽ കെ ജാേളി താഴേക്കു വീഴുകയായിയിരുന്നു.
വൈദ്യുതികമ്പികളിലും ഒരു കടയുടെ ബോർഡിലും തട്ടിയാണ് അമൽ ടാർ റോഡിൽ വീണത്. സുഹൃത്തുക്കൾ ഓടിയെത്തി പരുക്കേറ്റ അമലിനെ സ്കൂട്ടറിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സൂരിയിൽ നിന്നും എത്തിച ജീപ്പിൽ കയറ്റി കാേട്ടയം ഭാരത് ഹാേസ്പിപിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി കഞ്ഞിക്കുഴി കൊച്ചിരിക്കുടിയിൽ ജോളി ഐപ്പിന്റെ മകനാണ് അമൽ കെ ജാേളി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


