കുഴിവേലിപ്പറമ്പ് ശ്രീ അന്നപൂർണ്ണേശ്വേരി ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ മഹോത്സവം

Spread the love

സ്വന്തം ലേഖകൻ

കുമരകം : കുഴിവേലിപ്പറമ്പ് ശ്രീ അന്നപൂർണ്ണേശ്വേരി ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം ആരംഭിച്ചു. 25-ന് സമാപിക്കും. ദീപാരാധനക്ക് ശേഷം പ്രതിഷ്ഠാ കർമ്മത്തിന്റെ ആരംഭം കുറിച്ചുള്ള ഭദ്രദീപ പ്രകാശനം ക്ഷേത്രാചാര്യൻ ഉഷേന്ദ്രൻ തന്ത്രികൾ നിർവ്വഹിക്കും.

21 ന് വൈകിട്ട് 7 മുതൽ താഴികക്കുട പ്രതിഷ്ഠ. രാത്രി 7.30 മുതൽ തംബരു ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. 22 ന് രാവിലെ 9 നും 9.45 നും മദ്ധ്യേ പ്രതിഷ്ഠാകർമ്മം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര സമർപ്പണം കൈവല്യാനന്ദ സരസ്വതി സ്വാമികൾ നിർവ്വഹിക്കും. 25 ന് നട തുറക്കൽ മഹോത്സവം വൈകിട്ട് 6.30 താലപ്പൊലി ഘോഷയാത്ര, രാത്രി 9.30 മുതൽ കൊച്ചിൻ മയൂരി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.