video
play-sharp-fill

കുമരകം കോണത്താറ്റ് പാലം നിർമാണം നീളുന്നതിൽ കോൺഗ്രസ് പ്രതിഷേധം: താൽക്കാലിക ബണ്ട്‌ വഴി ബസ് കടത്തിവിടണം:

കുമരകം കോണത്താറ്റ് പാലം നിർമാണം നീളുന്നതിൽ കോൺഗ്രസ് പ്രതിഷേധം: താൽക്കാലിക ബണ്ട്‌ വഴി ബസ് കടത്തിവിടണം:

Spread the love

സ്വന്തം ലേഖകൻ
കുമരകം :കോട്ടയം – ചേർത്തല റോഡിൽ കുമരകം
കോണത്താറ്റ് പാലത്തിന്റെ നിർമ്മാണം നീളുന്നതിലും പ്രവേശന പാതയുടെ ജോലികൾ തുടങ്ങാത്തതിലും പ്രതിക്ഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ഇന്ന് രാവിലെ കോണത്താറ്റ് പാലത്തിനു സമീപം നടത്തിയ ധർണ്ണ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. യാത്രാ ക്ലേശം പരിഹരിക്കാൻ താല്ക്കാലിക ബണ്ടിലൂടെ ബസുകളെല്ലാം കടത്തി വിടണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.

കോട്ടയത്തുനിന്ന് ചേർത്തലയ്ക്ക് പോകേണ്ട യാത്രക്കാർ കുമരകത്ത് ഇറങ്ങി കോണത്താറ്റ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന ബസിലാണ് യാത്ര തുടരേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group