കായൽ മത്സ്യങ്ങളുടെ സീസൺ ആരംഭിച്ചു: കരി മിനിന് വിലകൂടി: അടുത്ത ആഴ്ച കരിമീൻ സീസൺ ആരംഭിക്കുന്നതോടെ വില കുറയുമെന്ന് മത്സ്യ സഹകരണ സംഘം: ഏറെ സ്വാദുള്ള കുമരകം കരിമീൻ വാങ്ങാൻ മത്സ്യ സഹ: സംഘത്തിൽ ഓർഡർ ചെയ്യാം

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : കായൽ മത്സ്യങ്ങളുടെ സീസൺ തുടങ്ങിയതോടെ കുമരകത്തെ മത്സ്യ തൊഴിലാളികൾക്ക് ഇനി സന്തേഷത്തിന്റെ ദിനങ്ങൾ . കരിമീൻ പൂമീൻ, കണ്ണി , കായൽ വറ്റ എന്നിവയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. ഇപ്പോൾ കരിമീനിന് ഏറ്റവും വലിയ വിലയാണ്. വലിയ കരിമീനിന് കിലോഗ്രാമിന് 590 രൂപയാണ് ഇപ്പോഴത്തെ വില. അടുത്ത ആഴ്ച കരിമീൻ സീസൺ ആരംഭിക്കുമെന്നും അപ്പോൾ വില കുറയുമെന്നും കുമരകത്തെ മത്സ്യ സഹകരണ സംഘം അധികൃതർ പറഞ്ഞു.

കുമരകത്തെ മത്സ്യ സഹകരണ സംഘമായ കോട്ടയം വെസ്റ്റ് സഹകരണ സംഘത്തിൽ കായൽ മീനുകളായ കരിമീൻ,പൂമീൻ, കണ്ണി,കൂരി എന്നിവ കൂടുതൽ ലഭ്യമാണ് . ഞായറാഴ്ച ദിവസം മത്സ്യ തൊഴിലാളികൾ കായലിൽ പോകാത്തതിനാൽ തിങ്കളാഴ്ച സഹകരണ സംഘത്തിൽ മത്സ്യം കുറവാണ്. മത്സ്യ സഹകരണ സംഘത്തിലെ വിലവിവരങ്ങൾ ഇങ്ങനെ..
കരിമീൻ : എ 540/- ബി 440/- എ + 590 /- പൂമീൻ : 420 /- കണമ്പ് 550 /- വറ്റ 250 /-കണ്ണി 150 /- കൂരി 60 /-കായൽ വറ്റ : 250 രൂപ.

കരിമീൻ പല കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. വലുപ്പമനുസരിച്ചാണ് കാറ്റഗറി തീരുമാനിക്കുക. മറ്റു കരിമീനിനേക്കാൾ ആളുകൾക്ക് ഇഷ്ടം കുമരകം കരിമീനിനോടാണ്.
മത്സ്യ തൊഴിലാളികളിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനാൽ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇവിടെ ഒന്നാമതാണ്. തൊഴിലാളി യിൽ നിന്ന് വാങ്ങുന്ന മത്സ്യം കിലോഗ്രാമിന് 20 രൂപ കൂട്ടിയാണ് നഹകരണ സംഘം വിൽക്കുന്നത്. അതിനാൽ അമിത വില നല്കേണ്ടി വരുന്നില്ല.വൈകുനേരം 5 മണി വരെയാണ് സംഘം തുറന്നു പ്രവർത്തിക്കുന്നത്.
മത്സ്യ സഹ.. സംഘം നമ്പർ : 9526432764 , 9847861062

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group