play-sharp-fill
പരിശീലനം പൂർത്തീകരിച്ച് കുമരകം ഗവൺമെന്റ് വിഎച്ച്എസ്ഇ അഗ്രികൾച്ചർ കുട്ടികൾ

പരിശീലനം പൂർത്തീകരിച്ച് കുമരകം ഗവൺമെന്റ് വിഎച്ച്എസ്ഇ അഗ്രികൾച്ചർ കുട്ടികൾ

സ്വന്തം ലേഖകൻ

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഓർഗാനിക് ഗ്രോവെർ (അഗ്രികൾച്ചർ) വിദ്യാർത്ഥികൾ ക്ക്‌ ജൈവകൃഷി പരിശീലനം ലഭിച്ചു. ജൈവ കൃഷി രീതികളും അതിന്റെ പ്രായോഗിക തലങ്ങളും നേരിട്ട് പരിചയിച്ചറിഞ്ഞു മനസ്സിലാക്കുന്നതിനു ഇതിലൂടെ സാധിച്ചു .

വ്യാവസായിക ജൈവകൃഷിരീതികൾ, ഓർഗാനിക് സർട്ടിഫിക്കേഷൻ, രോഗ കീട നിയന്ത്രണ രീതികൾ, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രായോഗിക പരിജ്ഞാനം ലഭിക്കുകയുണ്ടായി. കുമരകത്തെ ആർ എ ആർ എസ് കേന്ദ്രത്തിലായിരുന്നു പരിശീലനം. ഡോ. റസിയ ഫാത്തിമയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട പരിശീലന പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് തുടർന്നുവരുന്ന ഓർഗാനിക് കൃഷി രീതിയുടെ പ്രോത്സാഹനവും തുടർച്ചയും. വി എച്ച് എസ് സി കുട്ടികളുടെ തൊഴിൽ സാധ്യതവർദ്ധിപ്പിക്കുന്നു. കുമരകം ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ പൂജ ചന്ദ്രൻ, അധ്യാപകരായ  വിനോദ് ആർ വി, സജ്ജയൻ കെ ആർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.