
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ജനസംഖ്യ നിരക്കും ഉപഭോഗ വസ്തുക്കളുടെ അമിതമായ ഉപയോഗവും പ്രകൃതിയിലെ അനിയന്ത്രിത ചൂഷണത്തിന് കാരണമാകുന്നു.
വരും തലമുറക്കായി ഊർജ്ജ സംരക്ഷണം ആവശ്യമാണ് എന്നുള്ള മുദ്രാവാക്യം ഉയർത്തി ഊർജ്ജ വലയം തീർത്തു. തുടർന്ന് ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും നടന്നു. സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പൂജ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിഎ പ്രസിഡണ്ട് വിഎസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ചന്ദ്രമോഹൻ ടി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ വി വിനോദ് നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കണ്ണൻ വി, ഡെൽല്ലാ വില്യം, സിനി ചാൾസ്, സീന എം ജോയ്, ശ്രീഷ എസ്,, ജയ ജി, ബിജേഷ് എം എസ്, മനു ജോസഫ് സജ്ജയൻ കെ ആർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.