പൈപ്പ് ലെെൻ നശിപ്പിച്ചു, വാട്ടർമീറ്റർ മോഷ്ടിച്ചു ; കുമരകം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; രാത്രിയുടെ മറവില്‍ മദ്യപാനവും ലഹരി ഉപയോഗവും നടത്തുന്നതായും പരാതികള്‍

Spread the love

സ്വന്തം ലേഖകൻ

കുമരകം: ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലെെൻ നശിപ്പിക്കുകയും വാട്ടർമീറ്റർ മോഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം. മുന്പും സമാനമായ സംഭവങ്ങള്‍ സ്കൂള്‍ കോമ്ബൗണ്ടില്‍ നടന്നിട്ടുള്ളതായി സ്കൂള്‍ പിടിഎ പ്രസിഡന്‍റ് വി.എസ്. സുഗേഷ് പറഞ്ഞു.

വാഷ് ബെയ്സണിനുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന കണ്ണാടിയും പൈപ്പുലൈനുമാണ് മുന്പ് നശിപ്പിക്കപ്പെട്ടത്. സ്കൂള്‍ സമയത്തിനുശേഷം സ്കൂള്‍ മെെതാനം കളികള്‍ക്കായി ഉപയോഗിക്കാൻ അവസരം കൊടുത്തത് ചിലർ ദുരുപയോഗം ചെയ്യുന്നതായും രാത്രിയുടെ മറവില്‍ മദ്യപാനവും ലഹരി ഉപയോഗവും നടത്തുന്നതായും നിരവധി പരാതികള്‍ സ്കൂള്‍ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ കുടിവെള്ളം മുടക്കാൻ കാരണമായ നശീകരണം നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പോലീസിന്‍റെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സ്കൂള്‍ പ്രിൻസിപ്പല്‍ കുമരകം എസ്‌എച്ച്‌ഒയ്ക്ക് പരാതി നല്‍കി.