കുട്ടികൾ ഒരുക്കുന്ന ഭക്ഷ്യമേള ജനു: 25 – ന് കുമരകം ഗവ .എസ് എൽ ബി എൽ പി സ്കൂളിൽ:

Spread the love

സ്വന്തം ലേഖകൻ

കുമരകം: നാടൻ വിഭവങ്ങളും ‘നാട്ടു രുചികളും ഒരു കുടക്കീഴിൽ അണിനിരത്തി കുമരകം എസ് എൽ ബി എൽ പി സ്കൂളിൽ ഭക്ഷ്യ മേള ഒരുങ്ങുന്നു. ജനുവരി 25 ന് 10 മണി മുതൽ 12 വരെ നടക്കുന്ന “രുചിക്കൂട്ട് 2024 ” എന്ന ഭക്ഷ്യ പ്രദർശന മേളയിലാണ് നാടൻ ഭക്ഷണവിഭവങ്ങളുടെ പഴമയും തനിമയും അണിചേരുന്നത്.

പുതുതലമുറയുടെ നാവുകളെ ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണവും കൈയടക്കിയ ഇക്കാലത്ത് ഓരോ കുട്ടിയുടെയും വീട്ടിലെ അടുക്കളയിൽ തയ്യാറാക്കിയ വിവിധ തരം പായസങ്ങൾ പാനീയങ്ങൾ, സദ്യ വിഭവങ്ങൾ പലഹാരങ്ങൾ, സസ്യ – സസ്യേതര വിഭവങ്ങൾ തുടങ്ങിയ വിഭവങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.നാടൻ ഭക്ഷണങ്ങളെപ്പറ്റിയുള്ള തിരിച്ചറിവുണ്ടാക്കുകയും അവയുടെ പ്രദർശനം സംഘടിപ്പിക്കുന്നതിലൂടെ സാമൂഹിക കൂട്ടായ്മ ഒരുക്കുകയുമാണ് പ്രദർശനത്തിൻ്റെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 25ന് രാവിലെ 10ന് കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ് അധ്യക്ഷയും.കോട്ടയം വെസ്റ്റ് ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ബിജുമോൻ കെ.എസ് മുഖ്യാതിഥിയുമായിരിക്കും.