video
play-sharp-fill

രാത്രിയിലെ അവസാന സർവ്വീസ് മുന്നറിയിപ്പുകൾ ഇല്ലാതെ നിരന്തരം നിർത്തലാക്കുന്നു; കുമരകം ചേർത്തല റൂട്ടിൽ രാത്രിയിലെ ബസ്സ് സർവ്വീസ് മുടക്കുന്നതായി പരാതി ; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പിനും, ആർ.ട്ടി.ഓ യ്ക്കും,പഞ്ചായത്തിനും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങി യാത്രക്കാർ

രാത്രിയിലെ അവസാന സർവ്വീസ് മുന്നറിയിപ്പുകൾ ഇല്ലാതെ നിരന്തരം നിർത്തലാക്കുന്നു; കുമരകം ചേർത്തല റൂട്ടിൽ രാത്രിയിലെ ബസ്സ് സർവ്വീസ് മുടക്കുന്നതായി പരാതി ; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പിനും, ആർ.ട്ടി.ഓ യ്ക്കും,പഞ്ചായത്തിനും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങി യാത്രക്കാർ

Spread the love

സ്വന്തം ലേഖകൻ

കുമരകം ചേർത്തല റൂട്ടിൽ രാത്രി 8 മണിക്ക് ശേഷമുള്ള സ്വകാര്യ ബസ്സ് സർവ്വീസ് മുടക്കുന്നതായി യാത്രക്കാരുടെ പരാതി. കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ ചേർത്തല, വൈക്കം റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസ്സുകൾ പാലത്തിൻ്റെ ഇുരുഭാഗത്തും നിന്നാണ് സർവ്വീസുകൾ നടത്തുന്നത്.

കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് അവസാന സർവ്വീസ് എത്തുമ്പോൾ ചേർത്തല വൈക്കം റൂട്ടുകളിൽ സർവീസ് മുടങ്ങുന്നതായാണ് യാത്രക്കാർ പരാതി പറയുന്നത്. കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട്, വെച്ചൂർ, ഉല്ലല തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി യാത്രക്കാരാണ് രാത്രിയിൽ ജോലികഴിഞ്ഞ് മടങ്ങുമ്പോൾ ബസ്സ് കിട്ടാതെ യാത്രാ ദുരിതം അനുഭവിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലം നിർമ്മാണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ്സും കാര്യക്ഷമമായി നടത്തുന്നില്ല എന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കുറവായ സാഹചര്യത്തിൽ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഈ സാഹചര്യത്തിൽ രാത്രിയിലെ അവസാന സർവ്വീസ് മുന്നറിയിപ്പുകൾ ഇല്ലാതെ നിരന്തരം നിർത്തലാക്കുന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.

ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പിനും, ആർ.ട്ടി.ഓ യ്ക്കും,പഞ്ചായത്തിനും ഉൾപ്പെടെ പരാതി നൽകുവാനുള്ള നീക്കത്തിലാണ് യാത്രക്കാർ. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പരിഹാരം കാണണമെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.