
സ്വന്തം ലേഖകൻ
കുമരകം : അമിതവേഗത്തിൽ എത്തിയ യാത്ര ബോട്ട് വള്ളത്തിൽ ഇടിച്ചു. വെള്ളത്തിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വച്ച് രാവിലെ 8 30 ആയിരുന്നു സംഭവം.
വെച്ചൂർ സെൻറ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വര വല്യച്ചൻ ഒപ്പം സ്കൂളിലേക്ക് പോകാനായി വള്ളത്തിൽ വരുന്നതിനിടയിൽ ജലഗതാഗതകുപ്പിന്റെ യാത്രാബോട്ട് വള്ളത്തിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളത്തിൽ വീണ കുട്ടിക്കായി നാട്ടുകാർ തിരച്ചിൽ നടത്തിവരികയാണ്. ജലഗതാഗത വകുപ്പിൻറെ യാത്ര അമിതവേഗതയാണെന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.