play-sharp-fill
കുമരകത്ത് 10 കുട്ടികൾ ചേർന്ന് ക്രിസ്മസ് കരോൾ നടത്തി: കിട്ടിയ പണം കിഡ്നി രോഗിക്ക് ചികിത്സക്കായിനൽകി: ചെറിയ മനസിലെ വലിയ ചിന്തയ്ക്ക് അഭിനന്ദനപ്രവാഹം:

കുമരകത്ത് 10 കുട്ടികൾ ചേർന്ന് ക്രിസ്മസ് കരോൾ നടത്തി: കിട്ടിയ പണം കിഡ്നി രോഗിക്ക് ചികിത്സക്കായിനൽകി: ചെറിയ മനസിലെ വലിയ ചിന്തയ്ക്ക് അഭിനന്ദനപ്രവാഹം:

 

സ്വന്തം ലേഖകൻ
കുമരകം : ക്രിസ്മസ് കരോൾ നടത്തി കിട്ടിയ പണം കിഡ്നി രോഗിക്ക് കൈമാറിയ കുമരകത്തെ കുരുന്നുകൾ മനുഷ്യ സ്നേഹത്തിന് ഉത്തമ മാതൃകയായി.
കുമരകം രണ്ടാം വാർഡിൽ തുരുത്തേൽ പ്രദേശത്തുള്ള കുരുന്നുകളുടെ വലിയ മനസ്സ് കിഡ്‌നി രോഗിയായ വനിതക്ക് കൈത്താങ്ങായി. സമീപ വാസികളും സുഹൃത്തുക്കളുമായ 10 കുട്ടികൾ ചേർന്ന് ക്രിസ്മസ് കരോൾ നടത്താൻ തീരുമാനിച്ചു. ഇവർ ക്രിസ്മസ് ദിനങ്ങളിൽ വീടുവീടാന്തരം എത്തി കരോൾ ഗാനങ്ങൾ ആലപിച്ച് ഫണ്ട് ശേഖരണം നടത്തി.

പിന്നീടാണ് ഈ തുക പാഴാക്കാതെ ജീവകാരുണ്യ പ്രവർത്തനത്തിന് വിനയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾ ചിന്തിച്ചത്.. കേവലം 12 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങൾക്ക് ലഭിച്ച പണത്തിൽ, ചിലവു കഴിച്ചുള്ള തുക കിഡ്നി രോഗിയായ വിവാ മാത്യുവിന് ചികിത്സാ സഹായമായി നൽകാൻ തീരുമാനിക്കുകയും, വാർഡിലെ ആശാ വർക്കറായ അമ്പിളിയെ അറിയിക്കുകയും ചെയ്തു.

 

അമ്പിളിയുടെ സാന്നിധ്യത്തിൽ ഇന്നലെ ഫണ്ടു കൈമാറി. കുഞ്ഞു മനസ്സിൽ മുളയിട്ട ഈ സദ്പ്രവർത്തിയെ മുതിർന്നവർ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group