video
play-sharp-fill

ഇടുക്കി കുമളിയ്ക്ക് സമീപം ആറ് വയസ്സുകാരിയായ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം

ഇടുക്കി കുമളിയ്ക്ക് സമീപം ആറ് വയസ്സുകാരിയായ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം

Spread the love

ഇടുക്കി: കുമളിയ്ക്ക് സമീപം ആറു വയസുകാരിയായ ഇതരസംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം.കുമളി മുരുക്കടിയ്ക്ക് സമീപം പത്തുമുറി ഭാഗത്ത് വെച്ച് കുട്ടി റോഡിലൂടെ നടന്നു പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് പ്രദേശവാസികൾ കുട്ടിയോട് വിവരങ്ങൾ തിരക്കി. എന്നാൽ കുട്ടി സംസാരിച്ച ഭാഷ ആളുകൾക്ക് മനസ്സിലാകാത്തതിനെ തുടർന്ന് ഇവർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺട്രോൾ റൂമിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് കുമളി പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കുട്ടി അവ്യക്തമായി മറുപടി പറയുന്നതിനാൽ ആരാണ് മാതാപിതാക്കൾ എന്നതിനെക്കുറിച്ച് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി ആനാവിലാസത്തെ ബാലിക ഭവനിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജതമാക്കിയിട്ടുണ്ട്.