play-sharp-fill
കുമളിയിൽ പൊലീസ് പരിശോധന: ഏഴു ലിറ്റർ വാറ്റു ചാരായവുമായി മൂന്നു പേർ പൊലീസ് പിടിയിൽ; പ്രതികളെ പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

കുമളിയിൽ പൊലീസ് പരിശോധന: ഏഴു ലിറ്റർ വാറ്റു ചാരായവുമായി മൂന്നു പേർ പൊലീസ് പിടിയിൽ; പ്രതികളെ പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

സ്വന്തം ലേഖകൻ

കുമളി: ലോക്ക് ഡൗൺ കാലത്ത് സജീവമായ വ്യാജ ചാരായവും വ്യാജ വാറ്റും ഇപ്പോഴും തുടരുന്നു. കൊവിഡ് കാലത്തിനു ശേഷവും സജീവമായി ഇവ തുടരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇടുക്കി കുമളിയിൽ വാഹന പരിശോധനയ്ക്കിടെ വാറ്റ് ചാരായം പിടികൂടിയ സംഭവം കൂടി പുറത്തു വന്നതോടെയാണ് സംസ്ഥാനത്ത് വാറ്റ് ചാരായ മാഫിയ വീണ്ടും സജീവമായിരിക്കുന്നത്.


ഏഴ് ലിറ്റർ വാറ്റ് ചാരായുമായി മൂന്നു പേരെയാണ് പൊലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കുമളി അട്ടപ്പള്ളം സ്വദേശികളായ കോരംപുഴയ്ക്കൽ ടോമി (53), മാങ്ങാട്ട്താഴത്ത് വീട്ടിൽ റെജി (42), മുരുക്കടി പാണംപറമ്പിൽ വീട്ടിൽ സാബു (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോട് കൂടിയായിരുന്നു സംഭവം. അട്ടപ്പള്ളത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴിയെത്തിയ ജീപ്പ് പരിശോധനക്കായി പോലീസ് സംഘം കൈകാട്ടി നിർത്തിയിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ ഒരു ജാർ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് വാറ്റ് ചാരായത്തിന്റെ വിവരം അറിയുന്നത്. ഇതോടെ മൂവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുല്ലപ്പെരിയാർ സി.ഐ സുവർണ്ണകുമാർ, കുമളി എസ്.ഐ പ്രശാന്ത് പി നായർ, പോലീസ് ഉദ്യോഗസ്ഥരായ ജെയ്‌മോൻ, ബെർട്ടിൻ ജോസ്, നിയാസ്, രാജാമണി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.