രണ്ട് ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിൽ 55കാരനെ മരിച്ചനിലയിൽ കണ്ടെത്തി ; മൃതദേഹത്തിന്റെ കഴുത്തിൽ മുറിപ്പാട് കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പൊലീസ് ; ദമ്പതികൾ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
കുമളി: : രണ്ട് ദിവസം മുൻപ് പരിചയപ്പെട്ട ആളുടെ വീട്ടില്‍ 55കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒട്ടകത്തലമേട്ടില്‍ തമിഴ്‌നാട് സ്വദേശിയായ ബാലകൃഷ്ണന്റെ വീട്ടിലാണ് സജീവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നാണ് ബാലകൃഷ്ണന്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ മൃതദേഹത്തിന്റെ കഴുത്തില്‍ മുറിപ്പാട് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കൊലപാതകമെന്ന സംശയത്താല്‍ ബാലകൃഷ്ണനേയും ഭാര്യയേയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. ഇതിന് പിന്നാലെ
വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ പുറത്തേക്കു പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബാലകൃഷ്ണന്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തി സജീവന്‍ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്നു സംശയമുണ്ടെന്നും പറയുകയയായിരുന്നു.
എന്നാൽ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴുത്തില്‍ മുറിപ്പാട് കണ്ടെത്തിയത്.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ബാലകൃഷ്ണനെ രണ്ട് ദിവസം മുന്‍പാണ് സജീവന്‍ പരിചയപ്പെട്ടത്. ബാലകൃഷ്ണനും ശാന്തിയും പൊലീസ് നിരീക്ഷണത്തിലാണ്. സജീവന്‍ വിവാഹിതനാണെങ്കിലും ഭാര്യയും 2 മക്കളും ഏറെക്കാലമായി അകന്നു കഴിയുകയാണ്.
ദമ്പതികള്‍ മാത്രമുള്ള വീട്ടില്‍ രാത്രി വൈകിയും സജീവന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ തുടര്‍ന്നതെന്തെന്നും പൊലീസ് അന്വേഷിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കുമളി സിഐ ജോബിന്‍ ആന്റണി, എസ്‌ഐ പ്രശാന്ത് പി. നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.