video
play-sharp-fill

കുൽഗാമിൽ ഭീകരരുമായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു: 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു

കുൽഗാമിൽ ഭീകരരുമായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു: 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു

Spread the love

 

ശ്രീനഗർ: ജമ്മുകശ്‌മീരിൽ സുരക്ഷാ സേനയ്ക്കും ഭീകരർക്കും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലെ മോഡെർഗം ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ജവാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കുൽഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സസ്ഥലം പൊലീസ് വളയുകയായിരുന്നു. കശ്‌മീർ സോൺ പൊലീസ് നൽകുന്ന വിവരമനുസരിച്ച് രണ്ട് മുതൽ മൂന്ന് ഭീകരർ വരെ സ്‌ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്.

 

ജമ്മുകശ്മീരിലെ അമർനാഥ് തീർഥയാത്രയ്ക്ക് പോകുന്ന വഴികളിലൊന്നായ അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്ന് 63 കിലോമീറ്റെർ അകലെയാണ് ആക്രമണം നടന്ന സ്‌ഥലം. രാവിലെ 11 മണിയോടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സൈനികന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.