play-sharp-fill
കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാർ; എസ്.ഐയെ സസ്‌പെന്റ് ചെയ്തു

കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാർ; എസ്.ഐയെ സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാരെന്ന് കണ്ടെത്തി. സംഭവത്തിൽ പൊൻമുടി ഗ്രേഡ് എസ്.ഐ അയൂബ് ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, വിനോദ് എന്നിവർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി ഗ്രേഡ് എസ്.ഐ അയൂബ് ഖാനെ റൂറൽ എസ്.പി സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് മൂന്ന് പൊലീസുകാരും ഒളിവിലാണ്. ഞായറാഴ്ചയാണ് പ്രതികൾ അടക്കമുള്ളവർ വനമേഖലയിൽ കടന്ന് മ്ലാവിനെ വേട്ടയാടിയത്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചർ നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ ഒഴികെയുള്ള മൂന്നുപേർ അറസ്റ്റിലായിരുന്നു. പൊലീസ് വാഹനത്തിലാണ് സംഘം വേട്ടയ്ക്കെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മ്ലാവിനെ വെടിവെച്ചു കൊന്ന ശേഷം ഇവർ ഇറച്ചി പങ്കിട്ടെടുക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇറച്ചിയും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു.