കുളപ്പുള്ളി ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുന്നു
സ്വന്തം ലേഖകൻ
ഷോര്‍ണൂര്‍: കുളപ്പുള്ളി ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗൗണ്ടായി മാറുന്നു. സ്റ്റാന്‍ഡിലെ ബസ് യാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ കാറുകളും ഇരുചക്ര വാഹനങ്ങളും മറ്റും കൈയടക്കിയ സ്ഥിതിയാണ്.
തൃശൂര്‍- ഒറ്റപ്പാലം, പട്ടാമ്ബി- പാലക്കാട് എന്നീ പ്രധാന റൂട്ടുകള്‍ക്ക് പുറമേ മറ്റ് ഇടറോഡുകളിലും സര്‍വീസ് നടത്തുന്ന ബസുകളെല്ലാം സ്റ്റാന്‍ഡിനെ പൂര്‍ണമായും കൈയൊഴിഞ്ഞ സാഹചര്യമാണ്. ഈ സൗകര്യം മുതലെടുത്താണ് സ്വകാര്യ പാര്‍ക്കിംഗ് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലരും രാവിലെ പാര്‍ക്ക് ചെയ്തു പോകുന്ന വാഹനങ്ങള്‍ വൈകിട്ടാണ് തിരിച്ചെടുക്കുന്നത്. ജോലിക്ക് പോകുന്നവരുടെ സ്ഥിരം പാര്‍ക്കിംഗ് ഏരിയയാണിത്. മറ്റു വാഹനങ്ങളെ കൂടാതെ ടൂറിസ്റ്റ് ബസുകളും ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്.
ബസുകള്‍ നിര്‍ബന്ധമായും സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചില്‍ ജെ.ആര്‍.ടി.ഒ അടക്കമുള്ളവര്‍ കര്‍ശന നടപടിയുമായി ഇറങ്ങി തിരിച്ചെങ്കിലും ഫലമുണ്ടായില്ല. തൃശൂര്‍- ഒറ്റപ്പാലം, പാലക്കാട്- ഗുരൂവായൂര്‍ റൂട്ടിലെ ബസുകള്‍ കയറിത്തുടങ്ങിയാല്‍ മാത്രമേ സ്റ്റാന്‍ഡ് സജീവമാകുകയൊള്ളൂ.